പത്തനംതിട്ട: ഡി.വൈ.എഫ്.എെ സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും. പ്രസിഡന്റായി വി. വസീഫിനെയും ട്രഷററായി എസ്.ആർ. അരുൺബാബുവിനെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: എം. വിജിൻ, ഗ്രീഷ്മ അജയ് ഘോഷ്, ആർ. ശ്യാമ, ആർ. രാഹുൽ, എൽ.ജി. ലിജീഷ്. ജോയിന്റ് സെക്രട്ടറിമാർ: ഡോ. ചിന്താ ജെറോം, കെ. റഫീഖ്, ഡോ. ഷിജുഖാൻ, എം. ഷാജർ, രമേശ് കൃഷ്ണൻ. സെക്രട്ടേറിയറ്റ് അംഗങ്ങൾ: രജീഷ് വെള്ളാട്ട്, പി.സി. ഷൈജു, കെ.എം. സച്ചിൻദേവ്, ശ്യാംപ്രസാദ്, കെ.സി. റിയാസുദീൻ, എൻ.വി. വൈശാഖൻ, എം.ആർ. രഞ്ജിത്ത്, മീനു സുകുമാരൻ, ബി. സുരേഷ് കുമാർ, ശ്യാംമോഹൻ, വി. അനൂപ്, എൻ.വി. ഷിമ. 90 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 വനിതകളുണ്ട്. ട്രാൻസ്ജെൻഡറായ കോട്ടയം സ്വദേശി ലയ മരിയ ജെയ്സണും കമ്മിറ്റിയിലുണ്ട്.
സനോജ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബാൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വി. വസീഫ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. എസ്.ആർ. അരുൺ ബാബു സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു.
സമ്മേളനം സമാപിച്ചു
നാലുദിവസം നീണ്ട ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഒരു ലക്ഷം യുവജനങ്ങൾ പങ്കെടുത്ത പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിച്ചു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുരാഷ്ട്രീയ സാഹചര്യവും യുവജനതയുടെ പ്രശ്നങ്ങളും സമ്മേളനം വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിന്റെ പ്രയോജനം വീടുകളിലെത്തി വിശദീകരിച്ച് സമരങ്ങളുടെ മുനയൊടിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |