തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538 -ാം കുന്നന്താനം പൊയ്ക ശാഖയുടെ ഗുരുവിനായക ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ മുതൽ വിശേഷാൽ പൂജകൾ, 8ന് പന്തീരടിപൂജ 9 മുതൽ മഹാശാന്തിഹവനയജ്ഞം .10ന് സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും. 2ന് മഹാസർവൈശ്വര്യപൂജ. വൈകിട്ട് 7.30ന് പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 2നും 3നും വിശേഷാൽ പൂജകൾ. നാലിന് 9ന് ധന്വന്തരിഹോമം, രാത്രി 8.30ന് നാടൻപാട്ട്. 5ന് വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് കൊടിയിറക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |