കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ് ഇ-മെയിലിൽ നോട്ടീസ് നൽകി. നേരത്തെ സമൻസ് പുറപ്പെടുവിച്ചിരുന്നു. കേസെടുത്തതിനു പിന്നാലെ നാടുവിട്ട വിജയ് ബാബു താൻ ദുബായിലുണ്ടെന്ന് പൊലീസിനെ അറിയിച്ചെങ്കിലും ഇയാൾ ഇന്ത്യയിൽ തന്നെയുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിജയ് ബാബുവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാനായി സമ്മർദ്ദം ചെലുത്താൻ വിദേശത്തും നാട്ടിലുമുള്ള ഇയാളുടെ സുഹൃത്തുക്കളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബുവിന്റെ ഭാര്യയ്ക്ക് നേരിട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |