തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും നെസ്റ്റ് ഡിജിറ്റലും സംയുക്തമായി 2022ൽ ബി.ടെക് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കായി പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഡ്രൈവിൽ പങ്കെടുക്കാൻ യോഗ്യത. ഓൺലൈൻ പരീക്ഷയും അഭിമുഖവും ഉണ്ട്. കൊച്ചി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലുള്ളവർക്ക് കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലുള്ളവർക്ക് മൂന്നാർ കോളജ് ഓഫ് എൻജിനീയറിംഗിലും കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, വയനാട് എന്നിവിടങ്ങളിലുള്ളവർക്ക് എം.ഇ.എ എൻഞ്ചിനീയറിങ് കോളേജിലും കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലുള്ളവർക്ക് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിയിലും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്തിമ ഫലം മെയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും. മുന്നൂറിലധികം ഒഴിവുകളാണ് നിലവിലുള്ളത്.
വകുപ്പുതല പരീക്ഷാതീയതി മാറി
തിരുവനന്തപുരം: പി.എസ്.സി വകുപ്പുതല പരീക്ഷയിൽ മേയ് 3 ന് നടത്താനിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യുട്ടിവ് ഓഫീസേഴ്സ് - രണ്ടാം പേപ്പർ (കേരള സർവീസ് റൂൾസ്) ഒ.എം.ആർ പരീക്ഷ മേയ് 9 ന് ഉച്ചയ്ക്കുശേഷം 2 മുതൽ 4വരെ നടത്തും.
പരീക്ഷാഫലം
തിരുവനന്തപുരം: മാർച്ച് 2022ൽ നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (സി.ഒ.ഇ) പരീക്ഷാഫലം ബന്ധപ്പെട്ട ഐ.ടി.ഐകളിലും www.det.kerala.gov.in ലും ലഭ്യമാണ്.
മെഡിസെപ് അപേക്ഷ
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അടിയന്തരമായി പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അപേക്ഷ സമർപ്പിക്കണം. പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് ഏതെന്ന് രേഖപ്പെടുത്തി അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും അനുബന്ധ രേഖകളും pension.treasury@kerala.gov.in എന്ന ഇമെയിലിലും അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |