തപ്സി പന്നു നായികയായി എത്തുന്ന സബാഷ് മിതു ജൂലായ് 15ന് തിയേറ്ററിൽ എത്തും. വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ മിതാലി രാജിന്റെ ജീവിതം പറയുന്ന ചിത്രം ശ്രീജിത് മുഖർജി സംവിധാനം ചെയ്യുന്നു.ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്ടനാണ് മിതാലി രാജ്. ഏഴായിരം റൺസ് മറികടന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിത ക്രിക്കറ്റ് താരവുമാണ് മിതാലി. തപ്സി പന്നുവാണ് മിതാലിയുടെ വേഷം അവതരിപ്പിക്കുന്നത്. തപ്സി പന്നുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയിൽ റിലീസ് നിശ്ചയിച്ച ചിത്രം കൊവിഡ് സാഹചര്യത്തിൽ മാറ്റവയ്ക്കുകയായിരുന്നു. സിർഷ റേ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീകർ പ്രസാദാണ് ഛായാഗ്രഹണം.അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |