ബോക്സ് ഓഫീസിൽ 1000 കോടി വാരിക്കൂട്ടി റോക്കിഭായിയും കൂട്ടരും. റിലീസ് ചെയ്തു 15 ദിവസം പിന്നിടുകയാണ് കെ.ജി.എഫ് 2. സൽമാൻഖാൻ ചിത്രം ഭജ്രംഗി ഭായ്ജാന്റെ റെക്കാഡാണ് കെ.ജി.എഫ് ചാപ്ടർ 2 തകർത്തത്. 100 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ നാലാമത് എത്തിയിരിക്കുകയാണ് കെ.ജി.എഫ് ആർ.ആർ.ആർ, ബാഹുബലി 2, ദംഗൽ എന്നീ ചിത്രങ്ങളിലാണ് മുന്നിലുള്ളത്. യഷ് നായകനായി അഭിനയിച്ച കെ.ജി.എഫ് ചാപ്ടർ 2 പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്യുന്നത്.. സഞ്ജയ്ദത്ത്, ശ്രീനിധിഷെട്ടി, രവീണ ഠണ്ടൻ, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |