ന്യൂഡൽഹി: രാജ്യത്ത് ജനന നിരക്കിൽ പെൺകുട്ടികളെക്കാൾ ആൺകുട്ടികളും മരണനിരക്കിൽ സ്ത്രീകളെക്കാൾ പുരുഷൻമാരും മുന്നിലാണെന്ന് കേന്ദ്ര സർക്കാരിന്റെ 2020ലെ ജനനമരണ രജിസ്ട്രേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആയിരം ആൺകുട്ടികൾക്ക് 969 പെൺകുട്ടികൾ എന്നാണ് 2020ലെ ജനന നിരക്ക്. നിരക്ക് കൂടുതൽ അരുണാചൽ പ്രദേശിലും(1011) ലഡാക്കിലുമാണ്(1004). ഏറ്റവും കുറവ് മണിപ്പൂരിൽ(880)
2020ൽ കേരളത്തിൽ 2,27,053 ആൺകുട്ടികളുടെയും 2,19,809 പെൺകുട്ടികളുടെയും ജനനമാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് ഇക്കാലയളവിൽ 1,25,96,700 ആൺകുട്ടികളും 1,16,24,933 പെൺകുട്ടികളും ജനിച്ചു. 2020ൽ രാജ്യത്ത് 48,82,584 പുരുഷൻമാരുടെയും 32,33,045 സ്ത്രീകളുടെയും മരണമാണ് രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ കേരളത്തിൽ 1,38,331 പുരുഷൻമാരും 1,12,640 സ്ത്രീകളും മരിച്ചു. സംസ്ഥാനത്ത് 2,293 ശൈശവ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |