തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ അംഗമാകാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ ഉടൻ അപേക്ഷ നൽകണം. നേരിട്ട് അപേക്ഷിക്കാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി / ബാങ്ക് എന്നീ വിവരങ്ങൾ രേഖപ്പെടുത്തി സ്കാൻ ചെയ്ത കോപ്പിയും അനുബന്ധ രേഖകളും pension.treasury@kerala.gov.in എന്ന മെയിലിലേക്ക് അയക്കണം.
ഡോ. എൻ. ചന്ദ്രശേഖരൻ നായർ
ഹിന്ദി ഗവേഷണ പുരസ്കാരം
തിരുവനന്തപുരം: ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിനും 2021 ഡിസംബർ 31 നുമിടയിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധങ്ങൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പ്രബന്ധങ്ങൾക്ക് 50,000 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം നൽകും. പ്രബന്ധത്തിന്റെ ഒരു കോപ്പിയും ബയോഡാറ്റയും ജൂൺ 10ന് മുമ്പ് പ്രൊഫ. എസ്. തങ്കമണി അമ്മ, ചെയർപേഴ്സൺ, കേരള ഹിന്ദി സാഹിത്യ അക്കാഡമി, മണിമന്ദിരം, എം.ജി.ആർ.എ 21, ആനയറ പി. ഒ, തിരുവനന്തപുരം-695029 എന്ന വിലാസത്തിൽ അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |