തിരുവനന്തപുരം: നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആഘോഷ പരിപാടി ഈ മാസം 6ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, നിയമസഭാ മ്യൂസിയം തയ്യാറാക്കിയ നിയമസഭയെക്കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ ഉണ്ടാകും. ഉച്ചയ്ക്കുശേഷം 'കേരളം സാമൂഹ്യ പരിവർത്തനത്തിന്റെ അക്ഷര വഴികൾ' എന്ന സെമിനാർ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |