SignIn
Kerala Kaumudi Online
Saturday, 27 April 2024 4.50 AM IST

ചെലവുകൾ ചുരുക്കി: ചികിത്സാസഹായത്തിന് തുക കണ്ടെത്തി യൂത്ത് മൂവ്മെന്റ്

funf

ചെങ്ങന്നൂർ: സംഘടനാ സമ്മേളനത്തിന് അലങ്കാരങ്ങളടക്കമുള്ള ചെലവുകൾ ഒഴിവാക്കി സ്വരൂപിച്ച തുക ചികിത്സാ ധനസഹായ ഫണ്ടിലേക്ക് നൽകി യൂത്ത് മൂവ്മെന്റ് ചെങ്ങന്നൂർ യൂണിയൻ മാതൃകയായി.
കഴിഞ്ഞ ദിവസം നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതൃസമ്മേളനത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് തുക കൈമാറി.

സംഘടനാ സമ്മേളനത്തോട് അനുബന്ധിച്ച് കൊടി തോരണങ്ങൾ ഉൾപ്പടെയുള്ള അലങ്കാരങ്ങളും യോഗം വൈസ് പ്രസിഡന്റിന്റെ സ്വീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്യേണ്ടിയിരുന്നത് യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയായിരുന്നു. ഇതിനായി നീക്കിവച്ച പതിനായിരം രൂപ യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ദേവദാസ് രവീന്ദ്രൻ, വൈസ് ചെയർമാൻ ഷോൺ മോഹൻ, സെക്രട്ടറി രാഹുൽരാജ്, ധർമ്മസേന യൂണിയൻ കോ-ഒാർഡിനേറ്റർ വിജിൻ രാജ് എന്നിവർ ചേർന്നാണ് കൈമാറിയത്. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിലും സെക്രട്ടറി രാജേഷ് നെടുമങ്ങാടും പങ്കെടുത്തു.

ക്രിയാത്മകവും മനുഷ്യത്വപരവുമായ പ്രവർത്തനമാണ് യൂത്ത്മൂവ്‌മെന്റ് നടത്തിയതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കൂടുതൽ തുക യോഗത്തിന്റെ ചികിത്സാ ധനസഹായ ഫണ്ടിലേക്ക് നൽകുമെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി. ശ്രീരംഗവും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.