തിരുവനന്തപുരം: കെമിസ്ട്രി മൂല്യനിർണയ വിഷയത്തിൽ അപാകതയുണ്ടായോയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷം പലതും വെളിപ്പെടുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിവാദങ്ങൾക്കൊടുവിൽ ഇന്നലെ മുതലാണ് പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം പുനഃരാരംഭിച്ചത്.
'ഉത്തരസൂചികയിൽ അപാകത ഇല്ലായിരുന്നുവെന്ന് പരീക്ഷാ ഫലം പുറത്തുവരുമ്പോൾ അറിയാം. 28,000 ഉത്തരക്കടലാസുകളുടെ ആദ്യഘട്ട മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു. ഇവയും പുതിയ ഉത്തരസൂചിക പ്രകാരം പുനർമൂല്യനിർണയം നടത്തും. പരീക്ഷാ ഫലം വൈകരുതെന്ന് കരുതിയാണ് സർക്കാർ ഉത്തര സൂചിക പുതുക്കിയത്. വിദ്യാഭ്യാസ രംഗത്തെ അനാരോഗ്യ പ്രവണത അവസാനിപ്പിക്കുമെന്നും' മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |