ടോക്കിയോ : ജപ്പാനിലെ ഏറ്റവും ജനപ്രിയ വിഭവങ്ങളിൽ ഒന്നാണ് സോബ ന്യൂഡിൽസ്. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സോബ ന്യൂഡിൽസിന്റെ വില വർദ്ധിച്ചിരിക്കുകയാണ്. യുക്രെയിനിലെ അധിനിവേശമാണ് കാരണം. ! യൂറോപ്പിന്റെ ' ബ്രെഡ്ബാസ്ക്കറ്റ്" എന്നാണ് യുക്രെയിൻ അറിയപ്പെടുന്നത്. യൂറോപ്പിൽ മാത്രമല്ല, ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും അധിനിവേശത്തിന് മുമ്പ് യുക്രെയിൻ ധാന്യങ്ങളടക്കമുള്ള തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. എന്നാലിപ്പോൾ അത് നിലച്ചിരിക്കുകയാണ്.
വളരെ വിലകുറവായതും ഭാഗ്യം കൊണ്ടുവരുമെന്ന പുരാതന വിശ്വാസം നിലനിൽക്കുന്നതിനാലും ജപ്പാൻകാർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സോബ ന്യൂഡിൽസ്. സോബ ന്യൂഡിൽസ് തയാറാക്കുന്നതിനുള്ള ഗോതമ്പ് ( ബക്ക്വീറ്റ് ) ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത് റഷ്യയിലാണ്. അധിനിവേശ പശ്ചാത്തലത്തിൽ നിലവിൽ റഷ്യയിൽ നിന്ന് ജപ്പാനിലേക്കുള്ള ഇവയുടെ ഇറക്കുമതിയും തടസപ്പെട്ടിരിക്കുകയാണ്.
കൂടാതെ, അധിനിവേളത്തെ തുടർന്ന് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിലയും ലോകത്തിന്റെ പല ഭാഗത്തും ഉയരുന്നുണ്ട്. ലഭ്യത കുറവും വിലകയറ്റവും കൂടിയായതോടെ സോബ ന്യൂഡിൽസിന് വില കൂട്ടാതെ മറ്റ് മാർഗങ്ങളില്ലാതായി. ലോ - കലോറി, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് സോബ. ടെംപ്യൂറ, ചോറ് തുടങ്ങിയവയുമായും ലഭിക്കുന്ന സോബ ന്യൂഡിൽസിന് നിലവിൽ 280 യെൻ മുതൽ 500 യെൻ വരെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |