തിരുവനന്തപുരം: സർവകലാശാലകളും കോളേജുകളും സംരംഭക അധിഷ്ഠിതമായ നൂതന ആശയങ്ങളും പദ്ധതികളും നടപ്പാക്കണമെന്ന് മന്ത്റി ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. ധനമന്ത്റി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |