തിരുവനന്തപുരം:കൊവിഡിന്റെ പേരിൽ നിറുത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ കൊല്ലം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി. നിറുത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കണമെന്നും ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. കൊല്ലം റെയിൽവേ സ്റ്റേഷനുമുന്നിലെ പ്രതിഷേധം എം. നൗഷാദ് എം.എൽ.എയും കോട്ടയം സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |