തിരുവനന്തപുരം: 'പെൻഡിംഗ് ബാലൻസ്' കാരണം അധികതുക നൽകേണ്ടിവരുന്നത് സ്പെഷ്യൽ പെർമിറ്റ് ടാക്സി ഡ്രൈവർമാർക്ക് ബാദ്ധ്യത സൃഷ്ടിക്കുന്നെന്ന പരാതിയുമായി കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ). അന്യസംസ്ഥാന യാത്രയ്ക്കായി സ്പെഷ്യൽ പെർമിറ്റെടുത്ത വാഹന ഉടമകളാണ് പരാതിയുമായി മുന്നോട്ടുവന്നത്. ദൂരയാത്രകൾക്കായി ആവശ്യക്കാർ പണമടച്ചാണ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെബ്സൈറ്റിൽ 'പെൻഡിംഗ് ബാലൻസ്' കാണിക്കുന്നതിനാൽ വാഹന ഉടമകൾക്ക് കഴിഞ്ഞ യാത്രകളുടെ പേരിൽ അധികതുക അടയ്ക്കേണ്ടിവരുന്നു. ഈ പിഴവ് തിരുത്താൻ അധികൃതർ നടപടിയെടുക്കണമെന്നും സ്പെഷ്യൽ പെർമിറ്റിന്റെ പേരിൽ ബാദ്ധ്യത സൃഷ്ടിക്കരുതെന്നും കെ.ടി.ഡി.ഒ ജനറൽ സെക്രട്ടറി കാസിം കെ.പി, ശ്രീഹരി, മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |