മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് എൻ ജിൽ മേയ് 20ന് തിയേറ്ററുകളിൽ.
സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് ജാക്ക് എൻ ജിൽ .കാളിദാസ് ജയറാം,സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്,അജു വർഗീസ്,ഇന്ദ്രൻസ്,നെടുമുടി വേണു, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥ- സന്തോഷ് ശിവൻ, അജിൽ എസ്. എം, സുരേഷ് രവീന്ദ്രൻ, സംഭാഷണം-വിജീഷ് തോട്ടിങ്ങൽ. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ നിർവഹിക്കുന്നു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ജോയ് മൂവി പ്രൊഡക്ഷൻസ്.പി.ആർ.ഒ എ.എസ്. ദിനേശ്.
സുരാജിന്റെ റോയ് 20ന്
സുരാജ് വെഞ്ഞാറമൂട്, െെഷൻ ടോം ചാക്കോ, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവഹിക്കുന്ന റോയ് മേയ് 20ന് പ്രദർശനത്തിന്.റോണി ഡേവിഡ്, ജിൻസ് ഭാസ്കർ, വി. കെ. ശ്രീരാമൻ, വിജീഷ് വിജയൻ, റിയസൈറ, ഗ്രേസി ജോൺ, ബോബൻ സാമുവൽ, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലൻ, യാഹിയ ഖാദർ, ദിൽജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി എന്നിവരാണ് മറ്റു താരങ്ങൾ.
നെട്ടൂരാൻ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്നു നിർമ്മിക്കുന്നു.ഛായാഗ്രഹണം ജയേഷ് മോഹൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |