തിരുവനന്തപുരം: പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ (ഗ്ലോബൽ) ഏർപ്പെടുത്തിയ വനിതാ മാദ്ധ്യമ അവാർഡ് (അച്ചടി വിഭാഗം) കേരളകൗമുദി ചീഫ് സബ് എഡിറ്റർ രമ്യാമുകുന്ദന്. മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് ന്യൂസ് 18 ലെ അപർണ്ണാ കുറുപ്പിനും ചാനൽ റിപ്പോർട്ടർക്കുള്ള അവാർഡ് ജനം ടി.വി.യിലെ രശ്മി കാർത്തികയ്ക്കും ലഭിച്ചു.
15 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി. ആർ. അനിൽ അവാർഡ് വിതരണം ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാറും ഓർഗനൈസിംഗ് സെക്രട്ടറി കല്ലറ മോഹൻലാൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |