ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തിന് അമ്മു എന്നു പേരിട്ടു. സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ചാരുകേശ് ശേഖർ സംവിധാനം ചെയ്യുന്നു.നവീൻ ചന്ദ്രയും ബോബി സിംഹയും ഐശ്വര്യലക്ഷ്മിയോടൊപ്പം സുപ്രധാന വേഷത്തിൽ എത്തുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വേഷമാണ് അമ്മുവിൽ ഐശ്വര്യ ലക്ഷ്മിക്ക്. അമ്മുവിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.ചാരുകേശ് ശേഖറും പത്മാവതിയും ചേർന്നാണ് രചന. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യും . ഗോഡ്സെ ആണ് ഐശ്വര്യലക്ഷ്മിയുടെ ആദ്യ തെലുങ്ക് ചിത്രം. അതേസമയം മലയാളത്തിൽ കുമാരി ആണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ റിലീസ്. ഷൈൻടോം ചാക്കോ ആണ് നായകൻ. നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രം ഹൊറർ ഗണത്തിൽപ്പെട്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |