കോട്ടയം . സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് മുതൽ 31 വരെ എല്ലാ ദിവസവും സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 9 മുതൽ 15 വരെയാണ് ജില്ലാതല പ്രദർശന വിപണന മേള വാഴത്തോപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് വിവിധ മേഖലകളിലേക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെയാണ് ഡാമുകളിൽ സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണ് നിരക്ക്. കാൽവരി മലനിരകളും, ഹിൽവ്യൂ പാർക്കും, അഞ്ചുരുളി, പാൽക്കുളംമേടും, മൈക്രോവേവ് വ്യൂ പോയിന്റും മേളയോടനുബന്ധിച്ച് സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |