കൊച്ചി: യുവാവിനെ കുത്തിവീഴ്ത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ മൂന്ന് പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ ഹാരിസ്, അനു, അജിത് എന്നിവരാണ് പിടിയിലായത്. വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയാണിവർ. സാരമായി പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സതേടി.
ബുധനാഴ്ച പുലർച്ചെ നാലോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന യുവാവിനെ സംഘം ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുത്തിവീഴ്ത്തിയ ശേഷം പണവും ബാഗുമായി പ്രതികൾ കടന്നു. യുവാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഹാരിസിനെ നോർത്ത് ഭാഗത്ത് നിന്നും അനുവിനെ എളമക്കരയിൽ നിന്നും അജിത്തിനെ മൂവാറ്റുപുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഹാരിസ് രണ്ട് വധശ്രമക്കേസിൽ പ്രതിയാണ്. അനുവും വധശ്രമക്കേസിലുൾപ്പെട്ടിട്ടുണ്ട്. അജിത്ത് വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |