SignIn
Kerala Kaumudi Online
Saturday, 27 April 2024 4.35 AM IST

ഗൗരി അമ്മ സ്മൃതിദിന സമ്മേളനവും സെമിനാറും

gouri-amma

ആലപ്പുഴ: കെ.ആർ.ഗൗരി അമ്മയുടെ ഒന്നാം ചരമവാർഷിക ദിനമായ 11ന് 14ജില്ലകളിലും വിവിധ മണ്ഡലങ്ങളിലും സ്മൃതിദിന സമ്മേളനവും സെമിനാറും സംഘടിപ്പിക്കുമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻ ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വൈ.എം.എ ഹാളിൽ നടക്കുന്ന സ്മൃതിദിന സമ്മേളനം അഡ്വ. എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പിന്നാക്ക വികസന വകുപ്പ് റിട്ട. ഡയറക്ടർ വി.ആർ.ജോഷി വിഷയാവതരണം നടത്തും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ മുഖ്യപ്രഭാഷണം നടത്തും. സെമിനാറിൽ വിവിധ സാമൂഹിക മേഖലയിലൽ പ്രവർത്തിക്കുന്ന നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രൊഫ. എ.വി.താമരാക്ഷൻ, ആർ.പൊന്നപ്പൻ, ശശിന്ദ്രൻ, കുട്ടിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.