SignIn
Kerala Kaumudi Online
Friday, 03 May 2024 6.52 PM IST

തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബി ജെ പി സ്ഥാനാർത്ഥി

a-n-radhakrishnan

കൊച്ചി: തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബി ജെ പി സ്ഥാനാർത്ഥി. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എൻ രാധാകൃഷ്ണൻ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ബി ജെ പി 15,​218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാർട്ടിക്ക് 15 ശതമാനം വോട്ട്( 21247)​ ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് നേതാവായിരുന്ന പി ടി തോമസിന്റെ വിയോഗത്തെ തുടർന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഡോ. ജോ ജോസഫാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.

മേയ് 31നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRIKKAKARA BY ELECTION, BJP, AN RADHAKRISHNAN, UMA THOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.