അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ജോൺ കൊക്കൻ പ്രതിനായക വേഷത്തിൽ എത്തുന്നു. കെ.ജി. എഫ്. ചാപ്ടർ 2വിൽ പ്രതിനായകനായ സഞ്ജയ് ദത്തിന്റെ കൂട്ടാളിയായി ജോൺ കൊക്കൻ അഭിനയിച്ചിരുന്നു.തമിഴ് ചിത്രമായ സർപ്പട്ട പരമ്പരൈ ആണ് ജോൺ കൊക്കനെ ശ്രദ്ധേയനാക്കുന്നത്. വെമ്പുലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അജിത് ചിത്രം വീരത്തിൽ മുൻപ് അഭിനയിച്ചിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രം ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ജോൺ കൊക്കൻ പ്രതിനായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപ്പോർ , മോഹൻലാൽ ചിത്രം ശിക്കാർ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സർപ്പട്ട പരമ്പരൈയ്ക്കുശേഷം തമിഴിലാണ് കൂടുതൽ ശ്രദ്ധ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |