കൊച്ചി: എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ചൈൽഡ് ഹെൽപ് ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു. റെയിൽവേ ചൈൽഡ്ലൈൻ പ്രവർത്തകർ, റെയിൽവേ ഉദ്യോഗസ്ഥർ, റെയിൽവേ പൊലീസ് എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ ഉന്നമനത്തിനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക എന്നതാണ് ചൈൽഡ് ഹെല്പ് ഗ്രൂപ്പ് മീറ്റിംഗുകളുടെ ലക്ഷ്യം. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ നിതിൻ നോർബെർട്ട് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |