തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ എൽ.പി സ്കൂളിൽ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പായ ‘സൂര്യകാന്തി’യുടെ സമാപന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി.നാടിന് നന്മനൽകാൻ കെൽപ്പുള്ളവരായി വളരണമെന്ന് കഥകളിലൂടെ കുട്ടികളെ ഉപദേശിച്ചാണ് മടങ്ങിയത്. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും മേയർ വിതരണം ചെയ്തു. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷത വഹിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഭരണസമിതിയംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ, മോഡൽ എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.ഷാജി,ജി.എസ്.സുനിത,സനൽ ഡാലുംമുഖം, യൂണിയൻ ജില്ലാ ട്രഷറർ അനുപമ.ജി.നായർ,ടി.ആർ. രമ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |