അടൂർ : ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ ഓപ്പറേഷൻ ആൽഫാ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് . ഇതുവരെ 31വാഹനങ്ങൾക്കെതിരെ കേസെടുത്തു. രാത്രികാലങ്ങളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.അരുൺ കുമാർ, വി.ആർ.നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. അടൂരിലെ നിരത്തിലൂടെ ഗതാഗത നിയമങ്ങൾ ലംഘിച്ച് പായുന്ന വാഹനങ്ങളും രാത്രിയിൽ അമിത വേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയ ശേഷം നിറുത്താതെ പോകുന്ന വാഹനങ്ങളും പിടികൂടുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധന 12 വരെ തുടരും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |