കോഴിക്കോട്: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എല്ലാവരോടും കൂടിയാലോചിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കെ.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വൺമാൻഷോ നടത്തുന്നു എന്നത് സി.പി.എം ആരോപണം മാത്രമാണ്. തൃക്കാക്കരയിൽ സഭയുമായി കോൺഗ്രസിന് പ്രശ്നങ്ങളില്ല. സഭയോട് എങ്ങനെ പെരുമാറണമെന്ന് ആരും കോൺഗ്രസിനെ പഠിപ്പിക്കേണ്ട.
പി.ടി.തോമസിനെ സ്ഥാനാർത്ഥിയാക്കരുത് എന്നാവശ്യപ്പെട്ടവർ തന്നെയാണ് ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ നിൽക്കുന്നത്. അതൊന്നും വിജയത്തെ ബാധിക്കില്ല. ഇടതു സ്ഥാനാർത്ഥിയെ സഭയുടെ സ്ഥാനാർത്ഥി എന്നു കോൺഗ്രസ് പറഞ്ഞിട്ടില്ല. അത് മാദ്ധ്യമ സൃഷ്ടിയാണ്. കെ.വി.തോമസിന് പാർട്ടി സമയം നൽകി. അതു ഉപയോഗിക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |