SignIn
Kerala Kaumudi Online
Friday, 26 April 2024 5.58 PM IST

നൂറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞു മാലാഖ വീട്ടിലെത്തി, നെഞ്ചോട് ചേർത്ത് പ്രിയങ്ക; അമ്മയെന്ന നിലയിൽ നീ എന്നെ അതിശയിപ്പിക്കുന്നെന്ന് നിക് ജൊനാസ്

priyanka

കഴിഞ്ഞ ജനവരിയിലാണ് നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകൻ നിക് ജൊനാസിനും ഒരു പെൺകുഞ്ഞ് പിറന്നത്. വാടക ഗർഭപാത്രത്തിലൂടെ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇരുവരും പുറത്തുവിട്ടത്. മാൾട്ടി മേരി എന്നാണ് കുട്ടിയുടെ പേര്.

മാതൃദിനമായ ഇന്നലെ തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പൊന്നോമനയുടെ ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുന്ന പ്രിയങ്കയും തൊട്ടടുത്തായി നിൽക്കുന്ന നിക് ജൊനാസുമാണ് ചിത്രത്തിലുള്ളത്. കുട്ടിയുടെ മുഖം മറച്ചിട്ടുണ്ട്.

ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചൊക്കെയാണ് കുറിപ്പിൽ പറയുന്നത്. അമ്മയെന്ന നിലയിൽ പ്രിയങ്ക തന്നെ അതിശയിപ്പിക്കുന്നെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പ് നിക് ജൊനാസിനും പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ മാതൃദിനത്തിൽ, കഴിഞ്ഞ കുറച്ച് മാസങ്ങൾ ഞങ്ങൾ സഞ്ചരിച്ച പാതകളെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല. നിരവധി പേർ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം. എൻഐസിയുവിലെ നൂറിലധികം ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ മാലാഖ ഒടുവിൽ വീട്ടിലെത്തി.


ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നുവെങ്കിലും, ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് ഇപ്പോൾ മനസിലാക്കുന്നു. ഒടുവിൽ മകൾ വീട്ടിലെത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

കൂടാതെ ഓരോ ചുവടിലും നിസ്വാർത്ഥമായി കൂടെ നിന്ന ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അദ്ധ്യായം ഇപ്പോൾ ആരംഭിക്കുന്നു...മകളേ മമ്മിയും ഡാഡിയും നിന്നെ സ്‌നേഹിക്കുന്നു. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.കൂടാതെ എന്നെ ഒരു അമ്മയാക്കി മാറ്റിയതിന് നന്ദി നിക്, ഞാൻ നിന്നെ സ്‌നേഹിക്കുന്നു...

A post shared by Priyanka (@priyankachopra)

അമ്മയെന്ന നിലയിൽ പ്രിയങ്ക തന്നെ അതിശയിപ്പിക്കുന്നെന്ന് പറഞ്ഞുകൊണ്ട് നിക് ജൊനാനസും സോഷ്യൽ മീഡിയയിൽ ഒരു കറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'പ്രിയങ്കയുടെ ആദ്യ മാതൃദിനമാണിത്. ഹൃദ്യമായ മാതൃദിനാശംസകൾ. നീ എല്ലാവിധത്തിലും എന്നെ പ്രചോദിപ്പിക്കുകയാണ്. നിന്നെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു.' എന്നാണ് നിക് കുറിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYANKA CHOPRA, NICK JONAS, BABY GIRL, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.