കോഴിക്കോട്: ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനമായി വർദ്ധിപ്പിക്കുക, ലോട്ടറി വില്പന രംഗത്തെ കാഴ്ചപരിമിതരായവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, കാഴ്ചപരിമിതരായ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകൾക്കു മുന്നിലും നാളെ ധർണ നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ഹബീബ്, ജനറൽ സെക്രട്ടറി സി.കെ.അബൂബക്കർ, സംസ്ഥാന സെക്രട്ടറി കെ.സി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എ.കെ.അബ്ബാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |