പത്തനംതിട്ട : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 22ന് തിരുവല്ലയിൽ നടക്കാൻ പോകുന്ന 43ാം സംസ്ഥാന കൗൺസിലിന് മുന്നോടിയായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പുകൾ നടക്കുക. വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ചു നിർദേശങ്ങളും ഔഷധങ്ങളും നൽകുന്നതോടൊപ്പം തുടർ ചികിത്സ ആവശ്യമുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും ഉണ്ടാകും. ക്യാമ്പിനോടൊപ്പം വിവിധ പൊതുജനാരോഗ്യ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും നടത്തുന്നു. താല്പര്യമുള്ള സന്നദ്ധ സംഘടനകൾ ക്യാമ്പുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ സഹരണത്തോടെ 13ന് രാവിലെ 10മണിക്ക് റാന്നി സി.എം.എസ്.എൽ.പി സ്കൂളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വയോജനാരോഗ്യവും ആയുർവേദവും എന്ന വിഷയത്തിൽ ക്ലാസ് ഉണ്ടായിരിക്കും.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഏരിയ ശ്രീരാമകൃഷ്ണ ആശ്രമവുമായി സഹകരിച്ചു 19ന് രാവിലെ 10 ന് തുകലശ്ശേരി ആശ്രമത്തിൽ നടത്തുന്ന ക്യാമ്പ് തിരുവല്ല മഠാധിപതി നിർവിണ്ണാനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്യും. സന്ധിരോഗങ്ങളും യോഗയും എന്ന വിഷയത്തിൽ ക്ലാസ്സ് ഉണ്ടായിരിക്കും.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടുക :
റാന്നി - ശാന്തശിവൻ : 9496963977, മോഹനൻ നായർ : 9495661760
തിരുവല്ല - ഡോ.വർഷ മോഹൻ : 9446661280,ഡോ.സുചിത്ര വിശ്വൻ : 9400864944.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |