SignIn
Kerala Kaumudi Online
Tuesday, 05 July 2022 9.27 PM IST

കേരളത്തിന്റെ ആരോഗ്യരംഗം മാതൃക: ഗവർണർ

p

തൃശൂർ: കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് മാതൃകയാണെന്നും ആതുരസേവന രംഗത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ആരോഗ്യ ശാസ്ത്രസർവകലാശാലയുടെ രണ്ടാമത്തെ സെനറ്റിന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചാൻസലർ കൂടിയായ അദ്ദേഹം.
കൊവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സമർപ്പണത്തിന്റെയും ത്യാഗസന്നദ്ധതയുടെയും പേരിൽ അവരെ സല്യൂട്ട് ചെയ്യുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളിൽ പോലും മലയാളി ഡോക്‌ടർമാരും നഴ്‌സുമാരുമുണ്ട്.

ആരോഗ്യമന്ത്രി വീണാജോർജ്, പി.ബാലചന്ദ്രൻ എം.എൽ.എ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.