തിരുവനന്തപുരം: എം.സി.എ പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ ഒന്നു വരെ അപേക്ഷിക്കാം.
യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികവിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ചോ ഫെഡറൽബാങ്കിന്റെ ശാഖ വഴിയോ ഫീസ് അടയ്ക്കാം. അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ ജൂൺ 12 ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 04712560363, 364
ബി ആർക്, എം ടെക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബി ആർക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും 16വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.ഡെസ് ജൂറി സപ്ലിമെന്ററി പരീക്ഷകളുടെയും, പിഎച്ച്ഡി ഈവൻ സെമസ്റ്റർ പരീക്ഷകളുടെയും, തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.ktu.edu.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |