ചേർത്തല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. തിങ്കളാഴ്ച രാത്രി 8.30ഓടേ എത്തിയ അദ്ദേഹം അരമണിക്കൂറിലധികം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.