SignIn
Kerala Kaumudi Online
Saturday, 21 September 2024 10.56 AM IST

പിറന്നാൾ ദിനത്തിൽ സർപ്രൈസ് പുറത്ത് വിട്ട് നമിത; ആശംസകളുമായി ആരാധകരും; ചിത്രങ്ങൾ

Increase Font Size Decrease Font Size Print Page
namitha

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സന്തോഷ വാർത്ത പുറത്തു വിട്ട് തെന്നിന്ത്യൻ നടി നമിത. നിറവയറിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവച്ചുകൊണ്ടാണ് താരം അമ്മയാകാൻ പോകുന്ന വാർത്ത തുറന്നു പറഞ്ഞത്.

'മാതൃത്വം, ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. ഞാനിപ്പോൾ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒത്തിരി പ്രാർത്ഥിച്ചു. എനിക്കിപ്പോൾ നിന്റെ ചെറിയ ചവിട്ടലുകളും അനക്കങ്ങളും അറിയാൻ കഴിയുന്നുണ്ട് ." നമിത കുറിച്ചു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നാളെ തന്റെ പിറന്നാൾ ഒരു സർപ്രൈസ് വാർത്ത വരുന്നുണ്ടെന്ന് വ്യക്തമാക്കി താരമൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്. 2017 ലായിരുന്നു നമിതയുടെ വിവാഹം. നിർമാതാവായ വീരേന്ദ്ര ചൗധരിയാണ് താരത്തിന്റെ ഭർത്താവ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAMITHA, MATERNITY, PHOTOSHOOT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.