പിറന്നാൾ ദിനത്തിൽ താൻ ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് നിറവയർ ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം നമിത കപൂർ . 'മാതൃത്വം എന്റെ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. എനിക്കിപ്പോൾ നിന്നെ അറിയാം. "" ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചു.2017ലാണ് നമിതയുടെയും നിർമ്മാതാവ് വീരേന്ദ്രചൗധരിയുടെയും വിവാഹം.തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ ശ്രദ്ധേയ താരമായ നമിത ഗ്ളാമർ വേഷങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തയാവുന്നത്. വിവാഹശേഷം സിനിമകളിൽ അപൂർവമായേ അഭിനയിച്ചിട്ടുള്ളൂ. ബ്ളാക്ക് സ്റ്റാലിയണൻ, പുലിമുരുകൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതയാണ് നമിത.തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ബൗ ബൗ ആണ് നമിത നായികയായി അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രം.ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് നമിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |