കൊച്ചി: ജപ്പാനിൽ ആഗസ്റ്റിൽ നടക്കുന്ന വേൾഡ് കരാട്ടെ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ മലയാളി വിദ്യാർത്ഥിനി ബിന്ദ്യ ബഷി ഇന്ത്യയെ പ്രതിനിധീകരിക്കും. ഒക്കിനാവ ഷോറിൻ റുയ കരാട്ടെ കൊച്ചി പാതാളത്ത് സംഘടിപ്പിച്ച ബ്ലാക്ക് ചടങ്ങിലാണ് ഓൾ ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ വി.എ. നസീർ വിവരം അറിയിച്ചത്.
അഞ്ചാം ക്ലാസ് മുതൽ കരാട്ടെയിൽ പരിശീലനം ആരംഭിച്ച ബിന്ദ്യ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഏരിസ് ഗ്രൂപ്പിന്റെ കൊച്ചി ഓഫീസിൽ സീനിയർ പ്രൊജ്ക്ട് മാനേജരായ ഏറ്റുമാനൂർ ചിറമ്പിൽവീട്ടിൽ ബബിതയുടെയും പരേതനായ മോഹന്റെയും മകളാണ് ബിന്ദ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |