SignIn
Kerala Kaumudi Online
Saturday, 21 September 2024 8.35 AM IST

ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ ഇങ്ങ് പോന്നു, ഇത് ജനങ്ങളിലേക്ക് എത്തണം; എഡിറ്റ് ചെയ്ത് കളയരുതെന്ന് ബിനു അടിമാലി

Increase Font Size Decrease Font Size Print Page

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. ബിഗ്‌സ്‌ക്രീനിലും അദ്ദേഹം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു കട ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ സംഭവം കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ.

binu

'കഴിഞ്ഞ ദിവസം നടന്നൊരു കാര്യമാണ്. ഞങ്ങളുടെ നാട്ടിൽ കട ഉദ്ഘാടനം ചെയ്യാൻ വിളിച്ചു. അതിനകത്ത് ഒരു കോമഡിയും ചതിയും വഞ്ചനയും വക്രബുദ്ധിയും എല്ലാമുണ്ട്. നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്.

ഒരു കട ഉദ്ഘാടനം ചെയ്യാൻ വിളിച്ച്. ഞാൻ അവിടെ ചെല്ലുമ്പോൾ എന്താ സംഭവം എന്നറിയോ. ഒരു ഷോപ്പിംഗ് കോംപ്ലക്സ്, അതിനകത്ത് മൂന്ന് സ്ഥാപനം, അതാണ് ഉദ്ഘാടനം ചെയ്യാൻ വിളിച്ചത്. ഒറ്റ പേയ്‌‌മെന്റിൽ. മൂന്ന് പേർ കൂടി തുടങ്ങുന്ന ചെറിയ സംരഭമെന്നാണ് പറഞ്ഞത്.

കുരുവിള സിറ്റിയിലെ ബേസിൽ എന്ന് പറയണ ആളാണ് വിളിക്കണത്. ഞാൻ അവിടെ ചെന്നപ്പോഴേ, വലിയൊരു ബിൽഡിംഗ് ഉദ്ഘാടനം ചെയ്യണം. അതുകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യണം.

അവിടെയെത്തിയപ്പോൾ പറയാ ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങൾ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്. ഞാൻ ഓർക്കണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്രബുദ്ധിയിലൂടെ ചെയ്ത്.പിന്നെ സ്വന്തം നാടല്ലേ, എന്ത് ചെയ്യാൻ പറ്റും. നമ്മൾ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കിൽ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം.' ബിനു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DAY WITH A STAR, BINU ADIMALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.