കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം ഉറപ്പാണെന്ന് മന്ത്രി വി.എൻ. വാസവൻ. കോൺഗ്രസ് ആടിയുലയുന്ന കപ്പലാണ്. സ്വന്തം പ്രശ്നങ്ങൾ പോലും പരിഹരിക്കാനാകാത്തവർ നാട്ടിലെ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണും? കോൺഗ്രസ് വോട്ടുകളും ഇടത് സ്ഥാനാർത്ഥിക്ക് ലഭിക്കും. കെ-റെയിൽ വിവാദr കോൺഗ്രസും യു.ഡി.എഫും സൃഷ്ടിക്കുന്നതാണ്. കെ-റെയിൽ വികസനത്തിന്റെ പുത്തൻ കാഴ്ചപ്പാടാണ്. കല്ലിടൽ നിറുത്തിയെന്നത് കോൺഗ്രസിന്റെ പ്രചാരണം മാത്രമാണ്. കെ.വി. തോമസിന്റെ നിലപാട് അദ്ദേഹത്തിന്റേതു മാത്രമാണ്. കോൺഗ്രസിലെ മാന്യതയുടെ മുഖമുള്ളയാളാണ്. വികസനത്തിനൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തിനൊപ്പം നിൽക്കാമെന്ന് അദ്ദേഹം തീരുമാനിച്ചാൽ അത്ഭുതമില്ല. എല്ലാ സഭകളെയും മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇടതിന്റെ രാഷ്ട്രീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |