SignIn
Kerala Kaumudi Online
Friday, 26 April 2024 7.35 PM IST

സുരേഷ് വാര്യര്‍ സ്മാരക മാദ്ധ്യമ പുരസ്‌കാരം ഡോ.എം.പി.പത്മനാഭനും സി.പി.അഗസ്റ്റിനും

news-photo

ഗുരുവായൂർ : ഗുരുവായൂർ പ്രസ്‌ഫോറത്തിന്റെ സുരേഷ് വാര്യർ സ്മാരക സംസ്ഥാന തല മാദ്ധ്യമ പുരസ്‌കാരം മാതൃഭൂമി ബേപ്പൂർ ലേഖകൻ ഡോ.എം.പി.പത്മനാഭനും (അച്ചടി മാദ്ധ്യമം), ടി.സി.വി തൃശൂർ റിപ്പോർട്ടർ സി.പി.അഗസ്റ്റിനും (ദൃശ്യ മാദ്ധ്യമം) നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂരിലെ മാദ്ധ്യമ പ്രവർത്തകനായിരുന്ന സുരേഷ് വാര്യരുടെ സ്മരണാർത്ഥം ഗുരുവായൂർ പ്രസ് ഫോറം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സുരേഷ് വാര്യരുടെ ചരമ വാർഷിക ദിനമായ മേയ് 30ന് വൈകീട്ട് അഞ്ചിന് ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാൾ വളപ്പിലെ സെക്കുലർ ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി കെ.രാജൻ പുരസ്‌കാരം സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ.കൃഷ്ണൻ, ദൃശ്യ മാദ്ധ്യമ പ്രവർത്തകയായിരുന്ന ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ശ്രീകല, പ്രസ് ഫോറം പ്രസിഡന്റ് പി.കെ.രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പ്രസ് ഫോറം പ്രസിഡന്റ് പി.കെ.രാജേഷ് ബാബു, സെക്രട്ടറി കെ.വിജയൻ മേനോൻ, ട്രഷറർ ശിവജി നാരായണൻ, വൈസ് പ്രസിഡന്റ് ലിജിത്ത് തരകൻ, ജോ.സെക്രട്ടറി ജോഫി ചൊവ്വന്നൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MEDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.