SignIn
Kerala Kaumudi Online
Friday, 26 April 2024 9.09 PM IST

കാശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥനെ തീവ്രവാദികൾ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് കാശ്മീരി പണ്ഡിറ്റ് സമുദായത്തിലെ അംഗം

kashmiri-pandit-shot-dead

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ കാശ്മീരി പണ്ഡിറ്റ് സമുദായത്തിൽ പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ തീവ്രവാദികൾ വെടിവച്ച് കൊന്നു.

ഗുരുതര നിലയിൽ ഇദ്ദേഹത്തെ ശ്രീനഗറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ നഷ്ടമായി. സെൻട്രൽ കാശ്മീരിലെ ചദൂരയിലെ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഇദ്ദേഹം കൊല്ലപ്പെട്ട വിവരം കാശ്മീർ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.

സംഭവത്തിൽ കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബദുള്ള അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORISM, TERRORIST, TERRORISTS, TERRORIST, ATTACK, KASHMIR, KILLED, SHOT DEAD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.