കോട്ടയം. മുഖ്യമന്ത്രി സ്വന്തം ചികിത്സയ്ക്കു കാണിക്കുന്ന താൽപര്യം കേരളത്തിലെ പെൻഷൻകാരുടെ ചികിത്സാ പദ്ധതി നടപ്പാക്കുന്നതിലും കാണിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം കളക്ടറേറ്റ് പടിക്കൽ കെ.എസ്.എസ്.പി.എ. സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യുക , ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, കെ റെയിൽ പദ്ധതി പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.എസ്.എസ് പി.എ. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, എം.പി സന്തോഷ്കുമാർ, കെ.എസ്.എസ്.പി.എ ഭാരവാഹികളായ പി.കെ മണിലാൽ, ബേബി ഡാനിയേൽ, പി.ജെ ആന്റണി, ഇ.എൻ.ഹർഷകുമാർ, ഗിരിജ ജോജി, സണ്ണി മൈക്കിൾ, റ്റി.വി ജയമോഹൻ, എം.പി ഗോപാലകൃഷ്ണനായർ, മോഹനചന്ദ്രൻ, കെ.എം ജോബ്, എ.ജെ.ജോർജ്, സോമൻ കണ്ണംപുഞ്ച, പി.വി.സുരേന്ദ്രൻ, എ.സി.രമേശ്, ശ്രീരാമകൃഷ്ണൻ, കെ.കെ.രാജു, സുജാത രമണൻ എന്നിവർ പങ്കെടുത്തു. കോട്ടയം ജില്ലാ ആശുപത്രിക്ക് മുൻപിൽ നിന്നാരംഭിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ഫ്ളാഗ് ഓഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |