SignIn
Kerala Kaumudi Online
Thursday, 09 May 2024 1.20 AM IST

അഘോരി സന്യാസിമാർ ഇന്ന് പൗർണമിക്കാവിലെത്തും

kalika
അക്ഷരദേവതമാരുടെ പ്രതിഷ്ഠാ കർമ്മത്തിൽ പങ്കെടുക്കാനായി എത്തിയ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. മാധവൻ നായർ കാളീ ക്ഷേത്രങ്ങളിലെ പുരോഹിതൻമാർക്കൊപ്പം

തിരുവനന്തപുരം:മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ പൗർണമിക്കാവിൽ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കാനായി അഘോരി സന്യാസിമാർ ഇന്ന് പൗർണമിക്കാവിൽ എത്തും. മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ മഹാമണ്ഡലേശ്വർ കൈലാസപുരി സ്വാമിയടക്കമുള്ള അഘോരി സന്യാസിമാരാണ് ഇന്ന് എത്തുന്നത്. അഘോരി സന്യാസിമാർക്കിടയിൽ 'മഹാകാൽ ബാബ' എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമി ആദ്യമായാണ് കേരളത്തിൽ വരുന്നത്. അഘോരി സന്യാസിമാരിൽ ഏറ്റവും പ്രായമുള്ളയാളാണ്. 11 വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. ഉത്തരാഖണ്ഡിൽ ആശ്രമം സ്ഥാപിച്ചെങ്കിലും കൂടുതൽ സമയവും ഹിമാലയത്തിൽ തപസിലായിരിക്കും.

നൂറോളം അഘോരി സന്യാസിമാരാണ് ഇന്നും നാളെയുമായി എത്തുക. ഉച്ചക്ക് 12 ഓടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വരുന്ന കൈലാസപുരി സ്വാമിയെയും അഘോരി സന്യാസിമാരെയും ഘോഷയാത്രയോടെ പൗർണമിക്കാവിലേക്ക് ആനയിക്കുമെന്ന് യാഗബ്രഹ്മൻ ആനന്ദ് നായർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKHORI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.