SignIn
Kerala Kaumudi Online
Saturday, 27 April 2024 2.42 AM IST

അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടും, കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തണമെന്ന് സോണിയഗാന്ധി

sonia-gandhi

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. ഉദയ്പൂരിൽ നടക്കുന്ന ത്രിദിന ചിന്തൻ ശിബി‌ർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മാറ്റം കോൺഗ്രസിന് അനിവാര്യമാണെന്നും ജീവനോടിരുന്നത് കൊണ്ട് കാര്യമില്ലെന്നും മുന്നോട്ട് സഞ്ചരിക്കാൻ സംഘടനയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ ആവശ്യമാണെന്നും സോണിയ വ്യക്തമാക്കി. സമീപകാലത്ത് ഏറ്റ പരാജയങ്ങൾ വിസ്മൃതിയിലാകാൻ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയിൽ നേരിടേണ്ട കഷ്ടതകൾ ആരു മറക്കരുതെന്നും സോണിയ പറഞ്ഞു. പാർട്ടിക്കുള്ളിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താൻ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോൺഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ പറഞ്ഞു.

രാജ്യത്തിനുള്ളിൽ ഒരുകാലത്ത് കോൺഗ്രസിനുണ്ടായിരുന്ന മികച്ച സ്ഥാനം തിരിച്ചുപിടിക്കാൻ എല്ലാ നേതാക്കന്മാരും പ്രവർത്തകരും ബാദ്ധ്യസ്ഥരാണെന്ന് 450 ഓളം നേതാക്കന്മാർ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങളെക്കാളും പാർട്ടിയുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ഓരോ നേതാക്കന്മാരോടും ആവശ്യപ്പെട്ട സോണിയ പാർട്ടി വഴി ഓരോ പ്രവർത്തകർക്കും നേതാക്കന്മാർക്കും ധാരാളം പ്രയോജനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇനി പാർട്ടിക്ക് തിരിച്ചു നൽകാനുള്ള സമയമാണ് വന്ന്ചേർന്നിരിക്കുന്നതെന്ന് പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കോൺഗ്രസിന് ഒരു മടങ്ങിവരവ് സാദ്ധ്യമാകുകയുള്ളൂവെന്നും അതിനായി എല്ലാവരും ആത്മാ‌ർത്ഥമായി പരിശ്രമിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, SONIA GANDHI, CHINTHAN SHIVIR, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.