തൃശൂർ: ആദ്യ ദ്രാവിഡ പുരോഗമന സഭയുടെ സംസ്ഥാന നേതൃത്വത്തിൽ നടത്തിയ അഖില കേരള ഓൺലൈൻ ഗാനമത്സര വിജയികൾക്ക് നെയ്യാറ്റിൻകര വാസുദേവൻ സ്മാരക സംഗീത പുരസ്കാര വിതരണവും, കറുകത്തല അപ്പു സ്മാരക കാഷ് അവാർഡ് വിതരണവും 15ന് അയ്യന്തോൾ ജില്ലാ നിർമ്മിതികേന്ദ്ര ഓഡിറ്റോറിയത്തിൽ സമ്മാനിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. സംഗീത സംവിധായകൻ ഷാജു മംഗലന്‍ അവാർഡ് സമ്മാനിക്കും. ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് 'സംഗീത സപര്യ' അവാർഡും സമ്മാനിക്കും. പന്തിരുകുലം വിദ്യാഭ്യാസ അവാർഡ് ദാനം കാഞ്ചികാമകോടി ആസ്ഥാന വിദ്വാൻ പൂർണ്ണത്രയി ജയപ്രകാശ് ശർമ്മ നിർവ്വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |