തിരുവനന്തപുരം:നഗരസഭ മുടവൻമുഗൾ വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.നഗരസഭയിലെ എല്ലാ വാർഡുകളിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ ഇത്തരത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.സലിം, ഡി.ആർ.അനിൽ,ജിഷ ജോൺ,സിന്ധുവിജയൻ, മുടവൻമുഗൾ മുൻ വാർഡ് കൗൺസിലർ രാജശേഖരൻ,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |