ഭാവന ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിലാണ് താരം ഇരട്ടവേഷത്തിലെത്തുന്നത്. ജി.എൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഒരുപോലെയുള്ള ഇരട്ട സഹോദരിമാരെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ഭാവന പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ വെെകാരികതയും ഉദ്വേഗജനകമായ മൂഹൂർത്തങ്ങളുമുള്ള തിരക്കഥയായതിനാലാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.
ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പൂജയ്ക്കിടെയുള്ള ചിത്രങ്ങൾ ജാസി ഗിഫ്റ്റ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.