കൊച്ചി: തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കാക്കര, പാലാരിവട്ടം മണ്ഡലങ്ങളിലെ ബി.ജെ.പി ബൂത്ത് സമ്മേളനങ്ങൾ ഇന്നുമുതൽ 17 വരെ നടക്കും. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്. രാധാകൃഷ്ണൻ, പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, എ.നാഗേഷ്, കെ.രഞ്ജിത്ത്, കെപി പ്രകാശ് ബാബു, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, ടി.പി. സിന്ധുമോൾ, സംസ്ഥാന സെൽ കൺവീനർ അശോകൻ കുളനട, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മേഖല കൺവീനർമാരായ കെ.സോമൻ, എൻ.ഹരി, ജില്ലാ പ്രസിഡന്റ് എസ്.ജ യകൃഷ്ണൻ എന്നിവർ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |