തിരുവനന്തപുരം: പണിമുടക്ക് ദിവസങ്ങളിൽ ഡയസ്നോൺ പ്രഖ്യാപിച്ചത് ഹൈക്കോടതി വിധിയെ തുടർന്നാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു. പൊതുപണിമുടക്ക് നടന്ന ദിവസങ്ങളിൽ ഹാജരാകാത്തവർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 6ന് തൊഴിലാളി സംഘടനകൾ പണിമുടക്കിയത്. സർക്കാർ ആവശ്യപ്പെട്ട സാവകാശം അനുവദിക്കാതെ യൂണിയനുകൾ സമരത്തിലേക്ക് നീങ്ങിയപ്പോൾ തന്നെ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ജോലിക്ക് ഹാജരാകാതിരുന്നവരുടെ വിവരം ശേഖരിക്കുന്നത് പതിവ് നടപടിക്രമം മാത്രമാണെന്നും മാനേജ്മെന്റ് അറിയിച്ചു. ഡയസ്നോൺ ഉത്തരവ് വകുപ്പ് സെക്രട്ടറിയാണ് ഇറക്കിയതെന്നും അതിൽ താൻ ഇടപെടുന്നില്ലെന്നും മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |