കോഴിക്കോട്: ലോക ക്വിസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പ് ജൂൺ നാലിന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലാ കളക്ടർ മുഖ്യരക്ഷാധികാരി ആയി സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ജെ.ഡി.ടി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. പി.സി. സുനിത, ഡോ. ടി.വി. സുലൈമാൻ, വസന്ത് കിഷോർ എന്നിവർ സംഘാടക സമിതി ഭാരവാഹികളാണ്. ലോകത്തെ 150 ഓളം നഗരങ്ങളിൽ ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (ഐ.ക്യൂ.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. മത്സരാർത്ഥികൾ മുൻകൂറായി രജിസ്റ്റർ ചെയ്യണം. ഫോൺ: 7736930205, 9895316264.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |