SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 AM IST

കീ ചെയിൻ ബോധവത്കരണവുമായി തിരൂരങ്ങാടി ആർ.ടി.ഒ

rto
റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ കീചെയിൻ പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകി തിരൂരങ്ങാടി ജോ: ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി:വാഹനാപകടങ്ങൾ നിത്യസംഭവമായതോടെ വിരൽത്തുമ്പിൽ സുരക്ഷാ നിർദേശങ്ങളുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ സുരക്ഷാ നിർദ്ദേശങ്ങൾ കൺമുന്നിൽ പതിയുക എന്ന ലക്ഷ്യത്തോടെയാണ് വേറിട്ട ബോധവത്കരണം എന്ന രീതിയിൽ കീ ചെയിൻ ബോധവത്കരണവുമായി തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിന് കീഴിലെ മുഴുവൻ ഡ്രൈവർമാർക്കും ബോധവത്കരണ കീ ചെയിൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഓടിക്കുക ശ്രദ്ധയോടെ ജീവിക്കുക സന്തോഷത്തോടെ'
എന്ന സന്ദേശമെഴുതിയ കീ ചെയിനാണ് ഡ്രൈവർമാർക്ക് നൽകിയത്.
ഉദ്ഘാടനം തിരൂരങ്ങാടി പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ നിർവഹിച്ചു. എം.വി.ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, ടി. മുസ്തജാബ്, എൻ. ബിജു. പ്രസ് ക്ലബ് അംഗങ്ങളായ പ്രസിഡന്റ് യു.എ റസാഖ്, സെക്രട്ടറി നിഷാദ് കവറൊടി, ബാപ്പു തങ്ങൾ, ഗഫൂർ കക്കാട്, എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.